Sunday, November 28, 2010

ജുമൈര റോഡ്‌ - ദുബൈ

ഇപ്രാവശ്യം ദുബൈയിലെ ജുമൈര റോഡിനെ ക്കുറിച്ചാണ് എഴുതുന്നത്‌. ദുബൈയിലെ ഏറ്റവും നല്ല പ്രദേശങ്ങളില്‍ ഒന്നാമത്തേത് ഇത് തന്നെയെന്നു തോന്നുന്നു. ദുബൈയുടെ തീരാ പ്രദേശത്ത് കൂടി കടന്നു പോകുന്ന ഈ റോഡിനു ഏകദേശം 18  കിലോ മീറ്റര്‍ നീളം ഉണ്ട്. വളവോ തിരിവോ ഇല്ലാതെ,  വഴി യാത്രക്കാര്‍ക്കായി ഏറ്റവും കൂടുതല്‍ സിഗ്നലുകള്‍ ഒരുക്കി വെച്ചിരിക്കുന്ന ദുബായിലെ ഏക റോഡും ഇതാണെന്ന് തോന്നുന്നു.


കപ്പലിന്റെ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കസ്ടംസ് ഓഫീസ്.


ദുബൈയിലെ കസ്ടംസ് ഓഫീസിനു സമീപമുള്ള പോര്‍ട്ട്‌ റഷീദിന് സമീപത്തു നിന്നുമാണ് ജുമൈര റോഡ്‌ ആരംഭിക്കുന്നത്. ദുബായ് ഡ്രൈ ഡോക്കിനു മുന്‍വശത്ത് കൂടി യുണിയന്‍ ഓഫീസിനു സമീപത്തു നിന്നും കാഴ്ചകള്‍ ആരംഭിക്കുകയായി.

ബുര്‍ ദുബായില്‍ നിന്നും അബു ദാബിക്ക് പോകുന്ന വഴിയില്‍ വലതു വശത്തായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു പതാക കാണാം. ഇത് യുണിയന്‍ ഹൌസില്‍ നിന്നും ഉള്ളതാണ്. ജുമൈര റോഡില്‍ ബര്‍ ദുബായില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്നവയില്‍ ഒന്നാണ് ഇത്. 

ഇത് കഴിഞ്ഞാല്‍ പിന്നെ യു എ ഇ യിലെ തന്നെ പഴക്കം ചെന്ന പുരാതന മായ ഒരു മസ്ജിദ് ഇടത്തു വശത്തായി കാണാം - ജുമൈര മസ്ജിദ്. എപ്പോഴും ധാരാളം സഞ്ചാരികള്‍ കയറിയിരങ്ങുന്നതു കാണാം. 
ഇത് പോലെ വഴിയില്‍ ഏകദേശം ചെറുതും വലുതുമായി മുപ്പതോളം മസ്ജിദുകള്‍ റോഡിന്‍റെ രണ്ട് വശവുമായി കാണാം.
പിന്നെ വഴിയില്‍ മുഴുവനും ചെറിയ ചെറിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സുകള്‍ ആണ്. ഒന്നോ രണ്ടോ നിലകളിലാണ് ഈ വഴിയിലെ എല്ലാ കെട്ടിടങ്ങളും. അംബര ചുംബികളായ കെട്ടിടങ്ങള്‍ നിരന്നു നില്‍ക്കുന്ന ഷേക്ക് സയീദ്‌ റോഡിന്‍റെ ഒരു പാരലേല്‍ റോഡായി പോകുന്ന ഇതില്‍ എല്ലാം ചെറിയ കെട്ടിടങ്ങള്‍ മാത്രം. 
ഇതിനു സമീപമാണ് ജുമൈര ഓപ്പണ്‍ ബീച്. ധാരാളം ആളുകള്‍ വെള്ളി ശനി ദിവസങ്ങള്‍ ആഘോഷിക്കുവാന്‍ വരുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. 

വീണ്ടും യാത്രാ ചെയ്യുമ്പോള്‍ ഇരു വശത്തുമായി നിരവധി മെഡിക്കല്‍ കേന്ദ്രങ്ങള്‍ കാണുവാന്‍ കഴിയും  - സ്പാ, ഡെന്റല്‍ ക്ലിനിക്കുകള്‍, ബ്യൂടി സലൂനുകള്‍, അങ്ങിനെ മനുഷ്യ ശരീരത്തെ എങ്ങിനെയെല്ലാം സൌന്ദര്യവല്ക്കരിക്കാമോ അത്രയും ക്ലിനിക്കുകള്‍ നിര നിരയായി ഈ റോഡില്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.

ഇനിയും മുന്നോട്ടു പോയാല്‍ പിന്നെ ദുബായിലെ ആകെയുള്ള കാഴ്ച ബംഗ്ലാവ് ആണ്. പെട്ടെന്ന് ശ്രദ്ധിക്കപെടാത്ത ഒന്ന് - പക്ഷെ ധാരാളം മൃഗങ്ങളാല്‍ സമ്പന്നമാണ് ഈ ജനവാസ സ്ഥലത്തെ കാഴ്ച ബംഗ്ലാവ്. ഇതിന്‍റെ കുറെ ഫോട്ടോകള്‍ ഞാന്‍ മുന്‍പ് പികാസ എന്ന വെബ്‌ ആല്‍ബത്തില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ഇത് ഇനി ഇവിടെ നിന്നും മാറ്റി എമിരേറ്റ്സ് റോഡിലോ മറ്റോ ഏതോ ഒരു കൊച്ചു ദ്വീപിലോ സ്ഥാപിക്കാന്‍ പോവുകയനെത്രേ.)
വെറും രണ്ട് ദിര്‍ഹം മാത്രമേ പ്രവേശന ഫീസായി ഈടക്കുന്നുള്ളൂ. 

മുന്നോട്ടു പോകുമ്പോള്‍ കാണാന്‍ കഴിയുന്ന ഒന്നാണ്  പ്രശസ്തമായ മെര്‍കാടോ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്  ആണ്. ഇതും വളരെ ആകര്‍ഷകം ആണ്. 
ഇതിന്‍റെ ശില്പ ചാതുര്യം ഒന്ന് എടുത്തു പറയേണ്ടത് തന്നെ. 

ഇതിനിടയില്‍ ചില വിദേശ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് ഓഫീസുകള്‍ ഇഷ്ടം പോലെയും. ഓരോ രാജ്യത്തിന്റെയും കൊടിയും മുന്നിലൊരു പോലീസ് കാബിനും കാണുമ്പോഴാണ് മനസ്സിലാകുന്നത്‌. സാധാരണ ഒരു ഓഫീസ് പോലെ.

ഇതും കഴിഞ്ഞു പോരുമ്പോള്‍ വലതു വശത്തായി സ്ത്രീകള്‍ക്ക് മാത്രമായ ഒരു ക്ലബ്‌ ആണ്. (അവിടെ പോകുവാന്‍ കഴിയാത്തത് കൊണ്ട് കൂടുതല്‍ അറിയില്ല). ഇതിനു തൊട്ടടുത്താണ് പ്രശസ്തമായ ജുമൈര ബീച്ച് പാര്‍ക്ക്‌. അഞ്ചു ദിര്‍ഹം കൊടുത്താല്‍ മാത്രമേ പ്രവേശനമുള്ളൂ. ഒരു പാര്‍ക്കും ബീച്ചും ഒരുമിച്ചു - വളരെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. 





ഇതിനു ശേഷം കുറച്ചു മുന്നോട്ടു പോയാലുള്ള സിഗ്നലില്‍ നിന്നും ഇടത്തോട്ട് പോയാല്‍ സഫ പാര്‍ക്ക് കൂടി കാണാം.



ദുബൈയിലെ ഓഫ്‌ ഷോര്‍ സെയിലിംഗ് ക്ലബ്ബും ഈ വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം യാട്ടുകള്‍ - വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ളവ - എല്ലായ്പോഴും ഇവിടെ കാണാം. 

ഇനി ഒരു പരാജയത്തിന്റെ കഥ പറയുന്ന ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ആണ്. പേര് പോലെ തന്നെ ആയിപ്പോയി അതിന്‍റെ കാര്യം. സണ്‍ സെറ്റ് എന്നാണ് പേര് - സൂര്യന്‍ അസ്തമിച്ച പോലെ അവരുടെ കച്ചവടവും അസ്തമിച്ചു പോയി - ഇതുവരെയും കടകള്‍ വിറ്റു പോയിട്ടില്ല.  സാമ്പത്തിക പ്രതിസന്ധിയുടെ ഒരു നേര്‍ക്കാഴ്ച.



ഇത് കഴിഞ്ഞു വീണ്ടും മുന്നോട്ടു പോയാല്‍ ഉം സക്കീം ക്ലിനിക്‌ ആണ്. ഒന്നര വര്‍ഷത്തോളം ബസ്സില്‍ പോകുമ്പോള്‍ - ഈ ബോര്‍ഡ്‌ കാണുമ്പോള്‍ - എനിക്ക് ചിരി വരും - കാരണം ബോര്‍ഡില്‍ സ്ടിക്കെര്‍ ഒട്ടിച്ച വ്യക്തി ഒരക്ഷരം മാറ്റിയാണ് ഒട്ടിച്ചിരിക്കുന്നത്. SUQEIM എന്നതിന് USQEIM എന്നാണ് അതില്‍. താഴെ നോക്കുക.


ഇത് കഴിഞ്ഞാലാണ് ഉം സക്കീം പാര്‍ക്കും അതിനടുത്ത ബീച്ചും (അതായതു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത ബീച്ച്). 

ബുര്‍ജ് അറബ് ഹോട്ടെല്‍ പശ്ചാത്തലത്തില്‍ വരുന്നത് കൊണ്ട് ഒരു മിക്ക ആളുകളും ഈ ബീച്ചില്‍ ആണ് വരുന്നത്. ഇവിടെ വെച്ചു ഫോട്ടോ എടുത്താലെ, ദുബായിലെ ഫോട്ടോ എടുക്കുന്നതിനു ഒരു സംതൃപ്തി വരികയുള്ളൂ (എന്‍റെ അഭിപ്രായമല്ല - എല്ലാവരും പറയുന്നതാണ് അത്).

ബീച്ചില്‍ നിന്നും മുന്നോട്ടു പോയാല്‍ ജുമൈര ബീച് ഹോട്ടെല്‍ ആണ്. ഒരു തിരമാല ഉയര്‍ന്നു നില്‍ക്കുന്ന പോലത്തെ ഷേപ്പ് ആണ്. 

ഇത് കഴിഞ്ഞാല്‍ ദുബായിലെ വാട്ടര്‍ തീം പാര്‍ക്ക്‌ ആയ വൈല്‍ഡ്‌ വാടി ആണ്. ധാരാളം ആളുകള്‍ ചൂട് കാലത്ത് ആസ്വദിക്കുവാന്‍ വരുന്ന ഒരു സ്ഥലം. മിക്കവാറും എല്ലാ ഷോപ്പിംഗ്‌ മാളുകളില്‍ നിന്നും ഇതിന്‍റെ ഡിസ്ക്കൌണ്ട് കൂപ്പണ്‍ ലഭിക്കും. നൂറ്റിയെന്‍പതു  ദിര്‍ഹം ആണ്  പ്രവേശന ഫീസ്‌.





ഇതിന്‍റെ മുന്‍ വശത്തായി ദുബായ് യുടെ മുഖ മുദ്രയായി കരുതിയിരുന്ന ബുര്‍ജ്  അല്‍ അറബ് ഹോട്ടല്‍ ആണ്. ഇതൊരു സഞ്ചരിക്കും കൌതുകമായി നില നില്‍ക്കുന്ന ഇത് എത്ര പ്രാവശ്യം കണ്ടാലും മതിയാവുകയില്ല. 

ഹെലികോപ്ടെര്‍ ഇറങ്ങുവാനുള്ള സ്ഥലമാണ്‌ മുകളില്‍ കാണുന്ന വൃത്താകൃതി. 

രാത്രി കാലങ്ങളില്‍ ഇതിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്ന  ലൈറ്റ്കളില്‍ നിന്നും വ്യത്യസ്തമായ കളറുകള്‍ ബുര്‍ജ് അല്‍ അറബിലേക്ക് പതിക്കുന്നത് കാണുവാന്‍ അതി മനോഹരം ആണ്. 

ഇതിനു തൊട്ടടുത്തായി സൂക് മദിനത് ജുമൈര എന്ന അധികം അറിയപ്പെടാത്ത, എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക് മാത്രം അറിയാവുന്ന ഷോപ്പിംഗ്‌ മാളു കൂടിയുണ്ട്. (കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക).

ഇവിടുത്തെ പന മരങ്ങള്‍ എല്ലാം തന്നെ ല്യ്റ്റുകള്‍ ഇട്ടു ആകര്‍ഷകം ആക്കിയിരിക്കുകയാണ്. 




ഇവിടം വരെ യാണ് ജുമൈര റോഡ്‌. ഇതിനു ശേഷം അല്‍ സുഫൂ റോഡ്‌ തുടങ്ങുകയാണ്. 
ജുമൈര റോഡിലെ തെരുവ് വിളക്കിന്റെ ആകൃതി ശ്രദ്ധിക്കുക.
ഈ വഴിയില്‍ ദുബായ് ഹോര്ടി കള്‍ച്ചര്‍ വിഭാഗവും ഹോട്ടല്‍ കാരും വളരെ ഭംഗിയായി ചെടികള്‍ വെട്ടി നിര്‍ത്തിയിരിക്കുന്നു. 


ഇത് വരെയാണ് ജുമൈര റോഡ്‌ - ഇതിനു ശേഷം അല്‍ സുഫൂ റോഡ്‌ ആരംഭിക്കുന്നു. ഇവിടുത്തെ സിഗ്നലില്‍ നിന്നും ഇടത്തോട്ടു പോയാല്‍ പ്രശസ്തമായ മാല്‍ ഓഫ് ദി എമിരേറ്റ്സ് ആണ്. അല്‍ സുഫൂ റോഡിലൂടെ പോയാല്‍ സാലിക് (toll) ഒഴിവാക്കി അബു ദാബിക്ക് പോവുകയും ചെയ്യാം. 




അല്‍ സുഫൂ റോഡിലെ തെരുവ് വിളക്ക് 


 കൂടുതല്‍ ചിത്രങ്ങള്‍ക്കായി പികാസ വെബ്‌ ആല്‍ബം കാണുക





Saturday, November 13, 2010

പൊതുമേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ - യു എ ഇ


 ഇന്നലെ ദുബായ് പള്ളിയില്‍ പോയപ്പോള്‍ കുറെ സുഹൃത്തുക്കള്‍ പറഞ്ഞു അവര്‍ എല്ലാവരും പുതിയ ജോലിക്കായി തേടിക്കൊണ്ടിരിക്കുകയനെന്നു. കുറെ പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങള്‍ വീണ്ടും. മിക്കവരുടെയും മുഖത്തെ പ്രസരിപ്പെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. 

അപ്പോഴാണ് എന്‍റെ കൈവശം കുറച്ചു വിവരങ്ങള്‍ ഉണ്ടല്ലോ. അവ എല്ലാവര്‍ക്കും ആയി പങ്കു വെയ്ക്കുവാന്‍ ആശയം ഉദിച്ചത്. അങ്ങിനെ ഇന്നലെ രാത്രി പന്ത്രണ്ടു മണി വരെ ഇരുന്നു ടൈപ്പ് ചെയ്തു വെച്ചു. രാവിലെ എഴുന്നേറ്റിട്ട് ആദ്യ പരിപാടി ഈ ബ്ലോഗ്‌ പബ്ലിഷ് ചെയ്യലാണ്. 

ഇവയെല്ലാം യു എ ഇ യിലെ പൊതു മേഖല /സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  ആണ്. ഇവയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. (ചില വെബ്‌ സൈറ്റുകള്‍, പോസ്റ്റുകള്‍ ഉള്ളപ്പോള്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ, അവ പ്രത്യേകം നോട്ട് ചെയ്തു വെയ്ക്കുക)

ര്‍ക്കാണ് ഇത് ഉപകര പ്പെടുന്നത് എന്നറിയില്ല. 

നിങ്ങള്‍ക്ക് സൌജന്യമായി ലഭിച്ചു, സൌജന്യമായി കൊടുക്കുവിന്‍ - മത്തായി 10 : 8 
  

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു.