Is the Bible believable? ബൈബിള്‍ വിശ്വാസ യോഗ്യമാണോ?

ബൈബിള്‍ വിശ്വാസ യോഗ്യമാണോ? ഈ തലമുറയിലെ പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇന്നത്തെ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍, കാഴ്ചപ്പാടില്‍  ബൈബിളിലെ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ പലപ്പോഴും ബൈബിള്‍ വിശ്വാസ യോഗ്യമല്ല എന്നാണ് പലരും പറയുന്നത്.

എന്നാല്‍, ബൈബിള്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല; ശാസ്ത്ര  വിഷയങ്ങള്‍ പഠിപ്പിക്കാനുമല്ല അത് എഴുതിയിരിക്കുന്നത്. ദൈവത്തിന്‍റെ അത്ഭുതകരമായ രക്ഷാകര പദ്ധതിയും ദൈവം എത്ര മാത്രം മനുഷ്യനെ - നമ്മെ സ്നേഹിക്കുന്നുവെന്നും മനസ്സിലാക്കുവാന്‍ ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നവര്‍ പരിശുദ്ധത്മവിന്റെ പ്രചോദനത്താല്‍ എഴുതപ്പെട്ടവയാണ് ബൈബിളിലെ ഓരോ പുസ്തകവും. പണ്ഡിതനും പാമരനും ഒരേ പോലെ മനസ്സിലാകുന്ന രീതിയിലാണ്‌ ബൈബിള്‍ രചിച്ചിരിക്കുന്നത്.

എങ്കിലും, ബൈബിളിലെ പല വസ്തുതകളും ശാസ്ത്രിയമായി ശരിയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അത്തരത്തിലുള്ള ചില വസ്തുതകള്‍ നമുക്കൊന്ന് പരിശോധിക്കാം.

ലോക സൃഷ്ടി ആറു ദിവസം കൊണ്ടോ?

ഉല്പത്തി പുസ്തക  പ്രകാരം ദൈവം ലോകത്തെ ആറു ദിവസം കൊണ്ട് നിര്‍മിചെന്നു ശാസ്ത്രകാരന്മാര്‍  കളിയാക്കുന്നു. അവര്‍  പറയുന്നു, അനേകായിരം വര്‍ഷങ്ങള്‍ കൊണ്ടാണ് ലോകം ഉണ്ടായതെന്ന്.

പക്ഷെ ഇത് ശരിയെന്നു തന്നെയാണ് ബൈബിളും പറയുന്നത്. പത്രോസ് ശ്ലീഹ യുടെ രണ്ടാം ലേഖനത്തില്‍ ഇപ്രകാരം പറയുന്നു.

"കര്‍ത്താവിന്‍റെ മുന്‍പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍ പോലെയും, ആയിരം വര്‍ഷങ്ങള്‍ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്." (2 പത്രോസ് 3:8)

ഇതില്‍ നിന്നും മനസ്സിലാകും മാനുഷികമായ വെറും ആറു ദിവസം കൊണ്ടല്ല ഇത് സംഭവിച്ചതെന്ന്.

ഭൂമിയുടെ ഗോളാകൃതി 

മഗല്ലെന്‍ കപ്പലില്‍ കയറി ചുറ്റി സഞ്ചരിച്ചാണ് ഭൂമിക്കു ഗോളാകൃതി എന്ന്  കണ്ടെത്തിയത്, എന്നാല്‍ ക്രിസ്തുവിനു മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏശയ്യ പ്രവാചകന്റെ പുസ്ടകത്തില്‍ ഇപ്പ്രകാരം എഴുതിയിരിക്കുന്നു.

"ദൈവമാണ് ഭൂഗോളത്തിന് മുകളില്‍ ആകാശവിതാനതിനു ഉപരി  ഉപവിഷ്ടനയിരിക്കുന്നത്. " (ഏശയ്യ 40:22)

കൃത്യമായി ഇതില്‍ ഭൂമിക്കു ഗോള ആകൃതിയെന്നു എഴുതിയിരിക്കുന്നു.

ഭൂമി ശൂന്യതയില്‍ നില്‍ക്കുന്നതും അച്ചുതണ്ട് ചരിഞ്ഞിരിക്കുന്നതും 

ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ് ഭൂമി ശൂന്യതയില്‍ നില്‍ക്കുന്നതും അതിന്റെ അച്ചുതണ്ട് അല്പം ചരിഞ്ഞിരിക്കുന്നതനെന്നും. ഇപ്പോള്‍ ശാസ്ത്രഞ്ജന്മാര്‍ പറയുന്നത് അച്ചുതണ്ട് ഇനിയും ചരിയും ധ്രുവങ്ങള്‍ തന്നെ മാരും എന്നൊക്കെ. പക്ഷെ ഭൂമിയുടെ ഈ കിടപ്പ് ബി. സി. അഞ്ചിനും എട്ടിനും ഇടയ്ക്കു രചിക്കപ്പെട്ട ജോബിന്റെ
പുസ്തകത്തില്‍ സുചിപ്പിചിരിക്കുന്നു.

"ശൂന്യതയുടെ മേല്‍ അവിടുന്ന് ഉത്തര ദിക്കിനെ വിരിക്കുന്നു; ഭൂമിയെ ശൂന്യതയില്‍ തൂക്കിയിട്ടിരിക്കുന്നു." (ജോബ്‌ 26:7)


രക്തത്തിന്‍റെ പ്രസക്തി

1400 BC യില്‍ എഴുതപ്പെട്ട ലേവിയരുടെ പുസ്തകത്തില്‍  ഇങ്ങിനെ എഴുതിയിരിക്കുന്നു;
"എന്തെന്നാല്‍ ശരീരത്തിന്‍റെ ജീവന്‍ രക്തത്തിലാണ് ഇരിക്കുന്നത്."  (ലേവിയര്‍ 17:11)

 രക്തമാണ് ശരീരത്തിലെ ഓരോ കോശങ്ങളിലും ജലവും  മറ്റു അത്യാവശ്യ വസ്തുക്കളും കൊണ്ടുപോകുന്നതും, കോശങ്ങളില്‍ നിന്നും അശുദ്ധ വസ്തുക്കള്‍ മാറ്റുവാന്‍ സഹായിക്കുന്നതും , ശരീരത്തിന്റെ താപനില നിയന്ത്രിക്കുവാന്‍ സഹായിക്കുന്നതും. രക്തമാണ് ഒക്സിജെന്‍ ഓരോ ശരീര ഭാഗങ്ങളിലേക്കും സംവഹിച്ചുകൊണ്ടുപോകുന്നത്. എന്നാല്‍ 1616 ഇല്‍ വില്ല്യം ഹാര്‍വി യാണ് രക്ത ചംക്രമമാണ് ഭൌതിക ജീവന്‍റെ പ്രധാന വസ്തുത എന്ന് സ്ഥിരികരിച്ചത് - ബൈബിളില്‍ രേഖപ്പെടുത്തിയതിനു ഏതാണ്ട് 3000വര്‍ഷങ്ങള്‍ക്കിപ്പുറം. 



ഓരോ നക്ഷത്രവും വ്യത്യസ്തമാണ് 

ശാസ്ത്രം സമ്മതിക്കുന്ന ഒന്നാണ്, നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന നക്ഷത്രങ്ങള്‍ വളരെ കുറച്ചു മാത്രമാണ് - ഏകദേശം മൂവായിരത്തോളം മാത്രം. എണ്ണിയാല്‍ തീരത്താ അത്രയ്ക്ക് നക്ഷത്രങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ ബൈബിളില്‍ പറയുന്നു, ഓരോ നക്ഷത്രവും വ്യത്യസ്തങ്ങള്‍ ആണെന്ന്.
"സൂര്യന്‍റെ തേജസ് ഒന്ന്, ചന്ദ്രന്റെത് മറ്റൊന്ന്, നക്ഷത്രങ്ങളുടെത് വേറൊന്നു, നക്ഷത്രങ്ങള്‍ തമ്മിലും തേജസ്സിന് വ്യത്യാസമുണ്ട്." (1 കോറിന്തോസ് 15:41)


വെള്ളത്തിന്‍റെ ജീവിത ചക്രം

ഇന്നത്തെ ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ് വെള്ളം എങ്ങിനെ വീണ്ടും വീണ്ടും വരുന്നതെന്ന്. നീരാവിയായി, മഴയായി, നദികളിലുടെ സമുദ്രത്തിലെത്തുന്ന വെള്ളം വീണ്ടും അതിന്റെ ജീവിത ചക്രം തുടരുന്നത്. ബൈബിളില്‍ സഭാ പ്രസംഗകന്റെ പുസ്തകത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു.
"നദികള്‍ സമുദ്രത്തിലെക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്ക് വീണ്ടും ഒഴുക്ക് തുടരുന്നു." (സഭാപ്രസംഗകന്‍ 1:7)
ശ്രദ്ധികേണ്ട വസ്തുത ഇതാണ്, ഇത് എഴുതിയിരിക്കുന്നത് ബി. സി. മൂന്നാം നൂറ്റാണ്ടിലാണ് എന്നതാണ്.

ടെലിവിഷന്‍ 

ബൈബിളില്‍ ടെലിവിഷന്‍ എന്നൊന്നും എഴുതിയിട്ടില്ല, പക്ഷെ ടെലിവിഷന്‍ കൊണ്ട് നാം എന്ത് ഉദ്ദ്യശിക്കുന്നുവോ അതിനു സമാനമായ ചില വസ്തുതകള്‍ പറഞ്ഞിരിക്കുന്നു - ഇതെല്ലം ഭാവിയില്‍ നടക്കെണ്ടാതയിട്ടാണ് എഴുതിയിരിക്കുന്നത്.

" എല്ലാ ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നര ദിവസം അവരുടെ മൃത ദേഹങ്ങള്‍ നോക്കിനില്‍ക്കും. " (വെളിപാട്‌ 11:9)
"അപ്പോള്‍ ആകാശത്തില്‍ മനുഷ്യ പുത്രന്‍റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വ ഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹാത്വതോടും കൂടെ വരുന്നത് കാണുകയും ചെയ്യും." (മത്തായി 24:30)

 ഒരേ കാര്യം ഒരേ സമയം ലോകത്തിലെ എല്ലാവരെയും കാണിക്കുവാന്‍ കഴിയുന്ന ഒന്നാണല്ലോ ടെലിവിഷന്‍.



മധ്യ പൂര്‍വ്വ ദേശത്തെ എണ്ണ കണ്ടെത്തല്‍

ഇന്ന് ലോകത്തിലെ പ്രധാന എണ്ണ ഖനികള്‍ ഉള്ള രാജ്യങ്ങള്‍ ഉള്ള സ്ഥലമാണല്ലോ മധ്യ പൂര്‍വ്വ ദേശങ്ങള്‍ എന്നറിയപ്പെടുന്ന ഗള്‍ഫ്‌. ഇതിനു നിദാനമായി പറയപ്പെടുന്ന സംഭവം ഇതാണ് - ഈജിപ്ത് രാജാവായ ഫറവോ തന്‍റെ രാജ്യത്തെ കുഞ്ഞുങ്ങളെ കൊല്ലുവാന്‍ തുടങ്ങി. ഒരു അമ്മ തന്‍റെ കുഞ്ഞിനെ രക്ഷിക്കുന്ന സംഭവം പുറപ്പടിന്റെ പുസ്തകത്തില്‍ ഇങ്ങിനെ രേഘപ്പെടുതിയിരിക്കുന്നു;
"അവള്‍ ഞാങ്ങണ കൊണ്ട് നെയ്തു കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി." (പുറപ്പാട്‌ 2:3)
ഇതില്‍ പറഞ്ഞിരിക്കുന്ന താര്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്നതാണല്ലോ. എങ്ങിനെ അവിടെ താര്‍ വന്നു എന്നതിനെക്കുറിച്ച് പഠിച്ചു ഖനനം നടത്തിയപ്പോഴാണ് ആദ്യകാലത്ത് എണ്ണ കണ്ടെത്തിയതെന്ന്പറയപ്പെടുന്നു.



ഇനിയും ബൈബിളിലെ എത്രയോ വസ്തുതകള്‍ ശരിയാണെന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ലോക പ്രശസ്ത ശാസ്ത്രന്ജന്മാരില്‍ പലരും ബൈബിളിനെ സംപൂജ്യമായി കണ്ടവരാണ്. ലൂയിസ് പസ്ചെര്‍, ജെയിംസ് ക്ലാര്‍ക്ക് മക്സ്വേല്‍, വില്ല്യം  കിര്‍ബി, ഐസക്‌ ന്യുട്ടന്‍, ജോഹന്‍ കെപ്ലര്‍, റോബര്‍ട്ട്‌ ബോയലെ , ചാള്‍സ് ബെല്‍, തുടങ്ങി നിരവധി പേര്‍. 

(തീരുന്നില്ല)




5 comments:

  1. അഭിനന്ദനങ്ങള്‍.. ,
    ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യങ്ങള്‍ !
    നാം പിന്നീടു തിരിച്ചറിഞ്ഞ ഓരോ യാഥാര്‍ത്യവും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ വിളിച്ചു പറഞ്ഞ " സത്യ വചനം. "
    നല്ലൊരു പാഠമാണ് ഈ ലേഖനം.
    Thanks.

    ReplyDelete
  2. ബൈബിള്‍ മനസ്സിരുത്തി വായിച്ചാല്‍ കിട്ടുന്ന ഉള്‍വെളിച്ചം പലപ്പോഴും പുതിയ പുതിയ കണ്ടു പിടുത്തങ്ങള്‍ക്ക് നിദാനമായിട്ടുണ്ട്. ഇത്രയും കാര്യങ്ങള്‍ എഴുതിയതിനു വളരെ നന്ദി.

    ReplyDelete
  3. ഞാന്‍ ഒരു വര്‍ഗീയ വാദി അല്ല.. but could you please answer
    why was Galileo Galilei prosecuted?
    who were the first humans on earth? and how the next generations originated?

    പ്രിയ സുഹൃത്തേ കണടച്ചു ഇരുട്ടാകരുത്!!!

    ReplyDelete
  4. സുഹൃത്തേ,
    താങ്കളുടെ കമന്റിനു നന്ദി. ഗലേലിയോ മാത്രമല്ല വളരെയധികം അന്നത്തെ ശാസ്ത്രഞ്ജന്മാര്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതിനെല്ലാം തന്നെ കത്തോലിക്കാ സഭ മാന്യമായി ലോകത്തിനു മുന്‍പില്‍ ക്ഷമ ചോദിച്ചിട്ടുണ്ട് (ക്ഷമ ചോദിച്ചത് കൊണ്ട് തീരവുന്നതല്ലെങ്കില്‍ പോലും.) അതായതു തെറ്റാണെന്ന് അറിഞ്ഞാല്‍ അത് തിരുത്തുവാന്‍ കത്തോലിക്കാ സഭ സന്നദ്ധമാണ്. അത് ക്രൈസ്തവ സഭകളില്‍ കത്തോലിക്കാ സഭക്ക് മാത്രമേ സാധിക്കുകയുള്ളൂ.

    പിന്നെ, രണ്ടാമത്തെ ഖണ്ഡിക വായിച്ചാല്‍ തീരുന്നതെയുള്ളു താങ്കളുടെ രണ്ടാമത്തെ ചോദ്യം - ബൈബിള്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല, ബൈബിള്‍ ശാസ്ത്രം പഠിപ്പിക്കുവാന്‍ വേണ്ടി എഴുതിയിരിക്കുന്നതല്ല. അത് വെറും സാധാരണക്കാരായ മനുഷ്യര്‍ ദൈവത്തിന്റെ പ്രചോദനതല്‍ എഴുതിയതാണ്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷ അന്നത്തെ കര്‍ത്താക്കള്‍ ഉപയോഗിച്ചിരുന്നു. അതിനെ ശാസ്ത്ര ഗ്രന്ഥമായി തെറ്റിദ്ധരിച്ചാല്‍ ഇതുപോലുള്ള സംശയങ്ങള്‍ ഉണ്ടാകും. ഇന്നും മനുഷ്യന്റെ ഉത്ഭവത്തെ പറ്റി ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയനെന്നതും മറക്കേണ്ട.

    ReplyDelete
  5. Excellent Antijoy... Keep on updating...May God bless you.

    ReplyDelete